അമീറി ദിവാൻകാര്യ മന്ത്രി ബ്രിട്ടീഷ് എംബസി സന്ദർശിച്ചു
text_fieldsകുവൈത്തിലെ ബ്രിട്ടീഷ് എംബസിയിലെത്തിയ അമീറി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ്
അബ്ദുല്ല അൽ മുബാറക് അസ്സബാഹ്
കുവൈത്ത് സിറ്റി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് അമീറി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് കുവൈത്തിലെ ബ്രിട്ടീഷ് എംബസി സന്ദർശിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ അനുശോചനം അദ്ദേഹം അറിയിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ അനുശോചനവും അദ്ദേഹം അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ കുവൈത്ത് നേതൃത്വത്തിന്റെയും സർക്കാറിന്റെയും ജനങ്ങളുടെയും ദുഃഖത്തെയും അനുശോചനവും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. രാജ്ഞിയുടെ ഭരണകാലത്തെ ഓർമിക്കുകയും ബ്രിട്ടനും കുവൈത്തും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധത്തെ മന്ത്രി എടുത്തുപറയുകയും ചെയ്തു.

