പുതുവത്സരാശംസയുമായി അമീർ
text_fieldsകുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: കുവൈത്ത് നിവാസികൾക്കും അറബ് രാജ്യങ്ങളിലെയും സൗഹൃദ രാജ്യങ്ങളിലെയും നേതാക്കൾക്കും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പുതുവത്സരാശംസ അറിയിച്ചു. ''2022 ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും നല്ല വർഷമാകട്ടെ.
എല്ലാവർക്കും സുരക്ഷിതത്വവും സമാധാനവും ഉണ്ടാകട്ടെ. ദൈവം എല്ലാവരെയും കാത്തുരക്ഷിക്കട്ടെ'' -അമീർ ആശംസ സന്ദേശത്തിൽ പറഞ്ഞു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം എന്നിവരും ആശംസ നേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

