അമീർ ഇറ്റലിയിലേക്ക് തിരിച്ചു
text_fieldsഅമീർ ശൈഖ് നവാഫ് അൽ അഹ്മദ്
അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: സ്വകാര്യ സന്ദർശനത്തിനായി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇറ്റലിയിലേക്ക് യാത്ര തിരിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹ്മദ് അസ്സബാഹ്, ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹ്മദ് ഫഹദ് അൽ അഹ്മദ് അസ്സബാഹ്, അമീരി ദിവാൻ കാര്യമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വിമാനത്താവളത്തിൽ അമീറിനെ യാത്രയാക്കി.

