റമദാൻ ആശംസ അറിയിച്ച് കുവൈത്ത് അമീർ
text_fieldsകുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ
ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ പ്രമാണിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾക്ക് ആശംസകൾ നേർന്നു. റമദാനെ നല്ല രീതിയിൽ സ്വീകരിക്കാനും അതിലെ അനുഗ്രഹങ്ങൾ നേടിയെടുക്കാനും എല്ലാവർക്കും സാധിക്കട്ടെയെന്ന് അമീർ പ്രാർഥിച്ചു. അതിനിടെ, ഈ വർഷം പൊതുജനങ്ങളിൽനിന്ന് അമീർ റമദാൻ ആശംസകൾ സ്വീകരിക്കുന്ന ചടങ്ങ് ഉണ്ടാകില്ലെന്ന് അമീരി ദീവാനിയ അറിയിച്ചു. അതേസമയം, രാജ-ഭരണ കുടുംബത്തിലെ പ്രധാനികൾ, പൊലീസ്-സൈനിക-ദേശീയ ഗാർഡ് മേധാവികൾ, ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് പതിവുപോലെ ആശംസകൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

