അമീർ സൗദി നേതൃത്വത്തെ അഭിനന്ദനവും നന്ദിയും അറിയിച്ചു
text_fieldsസൽമാൻ ബിൻ അബ്ദുൽ അസീസ് ആൽസഊദ്, അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ലോക സാമ്പത്തിക ഫോറം ആതിഥേയത്വം, സംഘാടനം എന്നിവയിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി സൽമാൻ രാജാവിന് അഭിനന്ദന സന്ദേശം അയച്ചു. ആഗോള വെല്ലുവിളികളുടെ സമയത്ത് അന്താരാഷ്ട്ര സഹകരണം, സുസ്ഥിര സാമ്പത്തിക വളർച്ച എന്നിവ ഉത്തേജിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളിൽ രാജ്യത്തിന്റെ പങ്കിനെ പ്രതിഫലിപ്പിക്കുന്നതാണ് ലോക സാമ്പത്തിക ഫോറമെന്ന് അമീർ ചൂണ്ടിക്കാട്ടി. സൽമാൻ രാജാവിന് മികച്ച ആരോഗ്യവും സൗദിക്ക് കൂടുതൽ അഭിവൃദ്ധിയുമുണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു. സന്ദർശന വേളയിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും അമീർ നന്ദി പറഞ്ഞു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അമീർ അഭിനന്ദനവും നന്ദിയും അറിയിച്ച് സന്ദേശം അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

