ഇറ്റലിയിലെ സ്വകാര്യ സന്ദർശനത്തിന് ശേഷം കുവൈത്ത് അമീർ തിരിച്ചെത്തി
text_fieldsഅമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ വിമാനത്താവളത്തിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ഇറ്റലിയിലെ സ്വകാര്യ സന്ദർശനത്തിന് ശേഷം അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിൽ തിരിച്ചെത്തി. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ അമീറിനെ സ്വീകരിച്ചു.
നാഷനൽ ഗാർഡ് വൈസ് പ്രസിഡന്റ് ശൈഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹ് എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

