കിരീടാവകാശി, പ്രധാനമന്ത്രി എന്നിവരുമായി അമീർ കൂടിക്കാഴ്ച നടത്തി
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിനൊപ്പം
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഞായറാഴ്ച കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിനെ സെയ്ഫ് പാലസിൽ സ്വീകരിച്ചു. കിരീടാവകാശിയുമായി വിവിധ കാര്യങ്ങൾ അമീർ ചർച്ച ചെയ്തു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ്, നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അസ്സബാഹ് എന്നിവരെയും അമീർ സ്വീകരിച്ചു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും ഞായറാഴ്ച വിവിധ കൂടിക്കാഴ്ചകൾ നടത്തി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അസ്സബാഹ്, സായുധ സേനാ മേധാവി എയർ മാർഷൽ ബന്ദർ അൽ മുസയ്യൻ, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദ് അസ്സബാഹ്, കെ.എൻ.ജി അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഹാഷിം അൽ റിഫായി, കുവൈത്ത് ഫയർഫോഴ്സ് ആക്ടിങ് ജനറൽ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദ്, ആഭ്യന്തര മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ ശൈഖ് മുബാറക് സാലിം അൽ അലി അസ്സബാഹ് എന്നിവരുമായും കിരീടാവകാശി കൂടിക്കാഴ്ചകൾ നടത്തി. കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിനെ ഏവരും അഭിനന്ദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.