Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​ർ...

അ​മീ​ർ അ​മേ​രി​ക്ക​യി​ലെ ആ​ശു​പ​ത്രി​യി​ൽ; ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നീ​ട്ടി

text_fields
bookmark_border
അ​മീ​ർ അ​മേ​രി​ക്ക​യി​ലെ ആ​ശു​പ​ത്രി​യി​ൽ; ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നീ​ട്ടി
cancel

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​സ്ഥി​തി അ​ൽ​പം മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് കു​വൈ​ത്ത് അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​നെ വാ​ഷി​ങ്​​ട​ണി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ മീ​ർ വി​ശ്ര​മ​ത്തി​ലാ​യ​തോ​ടെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ള്‍ഡ് ട്രം​പു​മാ​യി നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന കൂ​ടി​ക്കാ​ഴ്ച നീ​ട്ടി​വെ​ച്ചു. വൈ​റ്റ് ഹൗ​സി​ലെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം ഇൗ​മാ​സം 12നാ​യി​രു​ന്നു അ​മീ​ർ അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

പ്ര​സ്തു​ത കൂ​ടി​ക്കാ​ഴ്ച​ക്കും മ​റ്റു ഔ​ദ്യോ​ഗി​ക ‍യോ​ഗ​ങ്ങ​ൾ​ക്കു​മാ​യി ഇൗ​മാ​സം ര​ണ്ടി​നു ത​ന്നെ അ​മീ​റും മ​ന്ത്രി​മാ​രും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന പ്ര​തി​നി​ധി​സം​ഘ​വും അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദേ​ഹാ​സ്വാ​സ്​​ഥ്യ​ത്തെ തു​ട​ർ​ന്ന് അ​മീ​റി​നെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി വാ​ഷി​ങ്ട​ണി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് വി​ശ്ര​മം വേ​ണ​മെ​ന്ന വി​ദ​ഗ്ധ അ​ഭി​പ്രാ​യം മു​ൻ​നി​ർ​ത്തി അ​മീ​ർ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ്. അ​മീ​റി​െൻറ ആ​രോ​ഗ്യ​സ്ഥി​തി പ​ഴ​യ​പ​ടി​യാ​കു​ന്ന പ​ക്ഷം കൂ​ടി​ക്കാ​ഴ്ച​ക്ക് ഒ​രു​ക്ക​മാ​ണെ​ന്ന് ട്രം​പ് പ്ര​തി​ക​രി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. താ​മ​സി​യാ​െ​ത ത​ന്നെ അ​മീ​ർ-​ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നും മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ടു ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amirgulf news
News Summary - amir-kuwait-gulf news
Next Story