ഇ​ത്യോ​പ്യ​ന്‍ മ​ന്ത്രി​ക്ക്​ അ​മീ​റി​െൻറ സ്വീ​ക​ര​ണം

12:07 PM
16/07/2019
ഇ​ത്യോ​പ്യ​ന്‍ ധ​ന​മ​ന്ത്രി അ​ഹ്മ​ദ് ഷാ​യ്ദി​യെ കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്​ ബ​യാ​ന്‍ പാ​ല​സി​ല്‍ സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ ഇ​ത്യോ​പ്യ​ന്‍ ധ​ന​മ​ന്ത്രി അ​ഹ്മ​ദ് ഷാ​യ്ദി​യെ കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്​ ബ​യാ​ന്‍ പാ​ല​സി​ല്‍ സ്വീ​ക​രി​ച്ചു. ഇ​ത്യോ​പ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ബി അ​ഹ്​​മ​ദി​ല്‍നി​ന്നു​ള്ള സ​ന്ദേ​ശ​വു​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം കു​വൈ​ത്ത് സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ​ത്.

ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍ച്ച​ചെ​യ്തു. ജ​ല, വൈ​ദ്യു​തി മ​ന്ത്രി ഖാ​ലി​ദ് അ​ല്‍ ഫ​ദ​ലും ച​ര്‍ച്ച​യി​ലു​ണ്ടാ​യി​രു​ന്നു.

Loading...
COMMENTS