തു​ർ​ക്​​മെ​നി​സ്​​താൻ പ്ര​സി​ഡ​ൻ​റ് അ​മീ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

11:14 AM
14/03/2018

കു​വൈ​ത്ത് സി​റ്റി: തു​ർ​ക്​​മെ​നി​സ്​​ഥാ​ൻ പ്ര​സി​ഡ​ൻ​റ് ഖു​ർ​ബാ​ൻ ഗൂ​ലി ബ​ർ​ദി മ​ഹ്​​മൂ​ദോ​ഫ് കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സാ​ബാ​ഹു​മാ​യി ച​ർ​ച്ച ന​ട​ത്തി. ബ​യാ​ൻ പാ​ല​സി​ൽ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി. ച​ർ​ച്ച​യി​ൽ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും തു​ർ​ക്​​മെ​നി​സ്​​ഥാ​ൻ സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും സം​ബ​ന്ധി​ച്ചു. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്​​ച​യാ​ണ് ഖു​ർ​ബാ​ൻ ഗൂ​ലി ബ​ർ​ദി മ​ഹ്​​മൂ​ദോ​ഫ് കു​വൈ​ത്തി​ലെ​ത്തി​യ​ത്.

Loading...
COMMENTS