Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​റി​െൻറ...

അ​മീ​റി​െൻറ വാ​ഷി​ങ്​​ട​ൺ സ​ന്ദ​ർ​ശ​നം: ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കും -യു.​എ​സ്. അം​ബാ​സ​ഡ​ർ

text_fields
bookmark_border
അ​മീ​റി​െൻറ വാ​ഷി​ങ്​​ട​ൺ സ​ന്ദ​ർ​ശ​നം:  ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കും -യു.​എ​സ്. അം​ബാ​സ​ഡ​ർ
cancel
camera_alt??????????? ??????????????
കു​വൈ​ത്ത്​ സി​റ്റി: അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ​അ​ഹ്മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹി​​​െൻറ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ശ​ക്​​ത​വും സു​ദൃ​ഢ​വു​മാ​യ ബ​ന്ധ​ത്തി​​െൻറ തെ​ളി​വാ​ണെ​ന്ന്​ കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ ലോ​റ​ൻ​സ്​ സി​ൽ​വ​ർ​മാ​ൻ.
സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​ന്​ വൈ​റ്റ്​ ഹൗ​സി​ൽ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ​ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യി അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ അ​റ​ബ്​ മേ​ഖ​ല​യി​ൽ നേ​രി​ടു​ന്ന ​വെ​ല്ലു​വി​ളി​ക​ൾ അ​ട​ക്കം ച​ർ​ച്ച​യാ​കും. ക​ഴി​ഞ്ഞ​വ​ർ​ഷം സൗ​ദി​യി​ൽ ന​ട​ന്ന ജി.​സി.​സി- അ​മേ​രി​ക്ക​ൻ ഉ​ച്ച​കോ​ടി​യു​ടെ​യും 2017 സെ​പ്​​റ്റം​ബ​റി​ൽ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ വൈ​റ്റ്​ ഹൗ​സ്​ സ​ന്ദ​ർ​ശി​ച്ച​തി​​െൻറ​യും തു​ട​ർ​ച്ച​യാ​യ ച​ർ​ച്ച​ക​ളും ഉ​ണ്ടാ​കും.
ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബ​ന്ധ​ങ്ങ​ളും സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്താ​നും കൂ​ടി​ക്കാ​ഴ്​​ച അ​വ​സ​ര​മൊ​രു​ക്കും.
കു​വൈ​ത്ത്​ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ച്​ അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹു​മാ​യി വ്യാ​പാ​രം, വാ​ണി​ജ്യം, നി​ക്ഷേ​പം, സു​ര​ക്ഷാ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​മെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ നേ​ര​ത്തേ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും കൂ​ടു​ത​ൽ നേ​ട്ട​വും സു​ര​ക്ഷ​യും കൈ​വ​രി​ച്ചി​ട്ടു​ണ്ട്. പൊ​തു-​സ്വ​കാ​ര്യ നി​ക്ഷേ​പം, വ്യാ​പാ​രം, പ്ര​തി​രോ​ധം, സു​ര​ക്ഷ സ​ഹ​ക​ര​ണം എ​ന്നി​വ​യെ​ല്ലാം മു​​ന്നോ​ട്ടു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
കു​വൈ​ത്തി​​െൻറ സു​ര​ക്ഷ​ക്ക്​ അ​മേ​രി​ക്ക പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യു​ക്​​ത സൈ​നി​കാ​ഭ്യാ​സം ന​ട​ത്തു​ക​യും ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​ൻ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്യു​ന്നു​ണ്ട്.
അ​റ​ബ്​ മേ​ഖ​ല​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച കു​വൈ​ത്തി​​െൻറ ആ​കു​ല​ത​ക​ൾ അ​മേ​രി​ക്ക മ​ന​സ്സി​ലാ​ക്കു​ന്നു​ണ്ട്.
ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ നേ​രി​ടാ​ൻ പ​ങ്കാ​ളി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണം. അ​​മീ​ർ ശൈ​ഖ്​ സ​ബാ​ഹും ഡോ​ണ​ൾ​ഡ്​ ട്രം​പും ത​മ്മി​ലെ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​റാ​ഖ്, സി​റി​യ, യ​മ​ൻ, ഇ​റാ​ൻ വി​ഷ​യ​ങ്ങ​െ​ള​ല്ലാം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. മേ​ഖ​ല​യി​ലെ സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​ൽ അ​മീ​ർ വ​ഹി​ക്കു​ന്ന പ​ങ്കി​നെ​യും ലോ​​ക​മെ​ങ്ങും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹാ​യം എ​ത്തി​ക്കു​ന്ന കു​വൈ​ത്ത്​ നി​ല​പാ​ടി​നെ​യും അ​മേ​രി​ക്ക​ൻ അ​ം​ബാ​സ​ഡ​ർ അ​നു​മോ​ദി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amirgulf newsmalayalam news
News Summary - amir-kuwait-gulf news
Next Story