ലബനാൻ പ്രധാനമന്ത്രി അമീറുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ ലബനാൻ പ്രധാനമന്ത്രി സഅദുദ്ദീൻ അൽ ഹരീരി അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ച രാവിലെ ബയാൻ പാലസിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ്, അമീരി ദീവാനി ഉപദേഷ്ടാവ് മുഹമ്മദ് ദൈഫുല്ല ശറാർ, വാർത്താവിനിമയ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അസ്സബാഹ് എന്നിവരും സംബന്ധിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ ചരിത്രപരമായ സഹകരണ ബന്ധം ശക്തമായി തുടരേണ്ടതിെൻറ ആവശ്യകത അമീറും ഹരീരിയും പങ്കുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
