സന്തോഷവും സ്നേഹവും ക്ഷേമവും നിറയട്ടെ; പെരുന്നാൾ ആശംസകൾ നേർന്ന് അമീർ
text_fieldsകുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് എന്നിവർ പൗരന്മാർക്കും താമസക്കാർക്കും ഈദുൽ ഫിത്ർ ആശംസകൾ നേർന്നു. ഈദ് ദിനം എല്ലാവരിലും സന്തോഷവും സ്നേഹവും ക്ഷേമവും നിറക്കെട്ടെയെന്ന് അമീർ സന്ദേശത്തിൽ വ്യക്തമാക്കി.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ഈദുൽ ഫിത്ർ ആശംസകൾ നേർന്നു. എല്ലാ അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും സുൽത്താൻ സമൃദ്ധിയും ക്ഷേമവും ആശംസിച്ചു.
ഒമാൻ സുൽത്താന് തിരിച്ചും അമീർ ആശംസകൾ നേർന്നു. ഒമാനും ജനങ്ങൾക്കും അമീർ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.

