സ്ത്രീകളുടെ ശ്രദ്ധേയമായ സംഭാവനകളിൽ അഭിമാനം പ്രകടിപ്പിച്ച് അമീർ
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: മാതൃരാജ്യം കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും സ്ത്രീകൾ നൽകിയ ശ്രദ്ധേയമായ സംഭാവനകളിൽ അഭിമാനം പ്രകടിപ്പിച്ച അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. സമഗ്ര വികസന അഭിലാഷങ്ങൾ നേടിയെടുക്കുന്നതിൽ സ്ത്രീകൾ ഗൗരവമായ പങ്കാളിത്തം ചൂണ്ടികാട്ടിയ അമീർ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വിവിധ മേഖലകളിൽ കുവൈത്ത് വനിതകൾ വഹിക്കുന്ന ഫലപ്രദമായ പങ്കിനെ ഊന്നിപ്പറഞ്ഞു.
കുവൈത്ത് വനിത ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമീർ. കുവൈത്ത് സ്ത്രീകൾ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്വീകരിച്ച ദേശസ്നേഹ നിലപാടുകളെ അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചു. പൂർണ വോട്ടവകാശം നേടിയതിലൂടെ കുവൈത്ത് വനിതകളുടെ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.വനിത ദിനത്തിൽ കുവൈത്ത് വനിതകളെ അദ്ദേഹം അഭിനന്ദിച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും വനിത ദിനത്തിൽ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

