അമീർ കപ്പ് ഫുട്ബാൾ: ഖാദിസിയ ജേതാക്കൾ
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വിജയികൾക്ക് ട്രോഫി കൈമാറുന്നു
കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെന്റില്‍ ഖാദിസിയ ജേതാക്കൾ. കലാശപ്പോരാട്ടത്തില്‍ സാൽമിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഖാദിസിയയുടെ കിരീട നേട്ടം. അമീർ കപ്പിന്റെ ചരിത്രത്തിൽ 17 തവണ കിരീടം ചൂടിയിട്ടുള്ള കരുത്തരായ ഖാദിസിയക്ക് മുന്നില്‍ പിടിച്ചുനിൽക്കാൻ സാൽമിയക്ക് കഴിഞ്ഞില്ല. 1961-1962 സീസണിലാണ് അമീർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചത്. തുടർന്ന് രാജ്യത്തെ പ്രധാന മത്സരമായി ഇതു മാറി. നിരവധി താരങ്ങൾ അമീർ കപ്പ് ഫുട്ബാൾ ടൂർണമെന്റിലൂടെ ഉയർന്നുവന്നിട്ടുണ്ട്.
ജാബിർ അൽ അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം കാണാൻ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ഉയർന്ന പദവി വഹിക്കുന്നവർ, ഉദ്യോഗസ്ഥർ എന്നിവരെത്തി. വിജയികൾക്ക് അമീർ ട്രോഫി കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

