Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമീർ കപ്പ്​ ഫുട്​ബാൾ...

അമീർ കപ്പ്​ ഫുട്​ബാൾ ഫൈനൽ ഇന്ന്​

text_fields
bookmark_border
അമീർ കപ്പ്​ ഫുട്​ബാൾ ഫൈനൽ ഇന്ന്​
cancel
camera_alt

കു​വൈ​ത്ത്​ സോ​ക്ക​ർ ക്ല​ബ്​ താ​രം പ​രി​ശീ​ല​ന​ത്തി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​ഭ്യ​ന്ത​ര ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറാ​യ അ​മീ​ർ ക​പ്പി​െൻറ ഫൈ​ന​ൽ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. വൈ​കീ​ട്ട്​ 6.30ന്​ ​ശൈ​ഖ്​ ജാ​ബി​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ കു​വൈ​ത്ത്​ സോ​ക്ക​ർ ക്ല​ബ്​ അ​ൽ അ​റ​ബി ക്ല​ബി​നെ നേ​രി​ടും. ഇ​രു ടീ​മു​ക​ളും അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ്.

കോ​ച്ച്​ ബാ​സിം മ​ർ​മ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഉ​ജ്ജ്വ​ല പ്ര​ക​ട​ന​മാ​ണ്​ അ​ൽ അ​റ​ബി ന​ട​ത്തു​ന്ന​ത്. കു​വൈ​ത്തി​ലെ ചാ​മ്പ്യ​ൻ ക്ല​ബാ​യ കു​വൈ​ത്ത്​ സോ​ക്ക​ർ ക്ല​ബി​നെ മ​ല​ർ​ത്തി​യ​ടി​ക്കാ​നു​ള്ള ശേ​ഷി ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന ആ​ത്​​മ​വി​ശ്വാ​സം ക​ളി​ക്കാ​രി​ൽ നി​റ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്, ടെ​ക്​​നി​ക്ക​ൽ അ​ധി​കൃ​ത​ർ ഫൈ​ന​ലി​ന്​ ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ല. ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ ക​സ്​​മ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ഏ​ഴി​നെ​തി​രെ എ​ട്ട്​ ഗോ​ളി​ന്​ ജ​യി​ച്ചാ​ണ്​ കു​വൈ​ത്ത്​ സോ​ക്ക​ർ ക്ല​ബ്​ ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്. നി​ശ്ചി​ത സ​മ​യ​വും അ​ധി​ക സ​മ​യ​വും ക​ഴി​യു​േ​മ്പാ​ൾ ഒാ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല തു​ട​ർ​ന്ന​തി​നാ​ൽ ടൈം​ബ്രേ​ക്ക​റി​ലൂ​ടെ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ അ​ൽ അ​റ​ബി​യും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​ണ്​ വി​ജ​യി​ച്ച​ത്. യ​ർ​മൂ​ഖി​നെ ഷൂ​ട്ടൗ​ട്ടി​ൽ അ​ഞ്ചി​നെ​തി​രെ ആ​റ്​ ഗോ​ളി​ന്​ ത​ക​ർ​ത്താ​ണ്​ അ​ൽ അ​റ​ബി​യു​ടെ മു​ന്നേ​റ്റം. 15 ത​വ​ണ അ​മീ​ർ ക​പ്പ്​ ജേ​താ​ക്ക​ളാ​യി​ട്ടു​ള്ള അ​ൽ അ​റ​ബി​യും 14 ത​വ​ണ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച കു​വൈ​ത്ത്​ സോ​ക്ക​ർ ക്ല​ബും ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ ആ​വേ​ശം അ​ല​ക​ട​ലാ​ക്കാ​ൻ കാ​ണി​ക​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ ഉ​ണ്ടാ​വി​ല്ല എ​ന്ന​ത്​ മാ​ത്ര​മാ​ണ്​ നി​രാ​ശ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amir Cup football
Next Story