അമീർ കപ്പ് ഫുട്ബാൾ: അൽ അറബി സെമി ഫൈനലിൽ
text_fieldsഅമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ അൽ അറബി സ്പോർട്സ് ക്ലബ്- ബുർഗാൻ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ അൽ അറബി സ്പോർട്സ് ക്ലബ് സെമി ഫൈനലിൽ പ്രവേശിച്ചു.ഒന്നിനെതിരെ നാല് ഗോളിന് ബുർഗാനെ തകർത്താണ് അൽ അറബി സെമിയിലേക്ക് കുതിച്ചത്. സബാഹ് അൽ സാലിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുമായി അൽ സിനൂസി കളം നിറഞ്ഞപ്പോൾ സെഡ്രിക് ഹെൻറി, സാവി ടോറസ് എന്നിവർ ഒാരോ ഗോൾ നേടി.
ബുർഗാന്‍ വേണ്ടി യൂസുഫ് സഅദ് ഒരു ഗോൾ മടക്കി. സ്കോർ സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായ വിജയമാണ് അൽ അറബി നേടിയത്. മത്സരത്തിെൻറ ഒരുഘട്ടത്തിലും ബുർഗാന്‍ മുൻതൂക്കം നേടാനായില്ല.ബുർഗാൻ പ്രതിരോധത്തിനും ഗോൾകീപ്പർക്കും നിരന്തരം വെല്ലുവിളി ഉയർത്തുന്ന തുടരൻ ആക്രമണമാണ് അവർ അഴിച്ചുവിട്ടത്.
ഉറപ്പിച്ച ചില ഗോൾ ശ്രമങ്ങൾ തലനാരിഴക്ക് പാഴായില്ലായിരുന്നെങ്കിൽ ഗോൾ വ്യത്യാസം ഇനിയും ഉയർന്നേനെ. കുവൈത്ത് സോക്കർ ക്ലബ്, യർമൂഖ്, കസ്മ എന്നിവയാണ് നേരത്തേ സെമി ഫൈനലിൽ പ്രവേശിച്ച മറ്റു ടീമുകൾ.സെമി ഫൈനൽ മത്സരക്രമത്തിെൻറ നറുക്കെടുപ്പ് വെള്ളിയാഴ്ച നടക്കും.

