അമീർ കപ്പ് ഫുട്ബാൾ: അൽ അറബിയും കുവൈത്ത് സോക്കർ ക്ലബും ഫൈനലിൽ
text_fieldsഅമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ സെമി ഫൈനലിൽ അൽ അറബി യർമൂഖിനെ നേരിടുന്നു
കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ കുവൈത്ത് സോക്കർ ക്ലബും അൽ അറബിയും ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെമി ഫൈനലിൽ കസ്മയെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഏഴിനെതിരെ എട്ട് ഗോളിന് കീഴടക്കിയാണ് കുവൈത്ത് സോക്കർ ക്ലബ് ഫൈനലിലേക്ക് മുന്നേറിയത്. നിശ്ചിത സമയവും അധിക സമയവും കഴിയുേമ്പാൾ ഒാരോ ഗോൾ വീതം നേടി സമനില തുടർന്നതിനാൽ ടൈബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു.
സ്കോർ നില സൂചിപ്പിക്കുന്ന പോലെ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആവേശകരമായ സെമി ഫൈനൽ മത്സരത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. ഒഴിഞ്ഞ ഗാലറിക്ക് മുന്നിലാണ് കളിക്കുന്നതെന്നത് കളിക്കാരുടെ ആവേശം ചോർത്തിയില്ലെന്ന് മത്സരം തെളിയിച്ചു. ചാമ്പ്യൻ ക്ലബിനെതിരെ ഉശിരൻ പ്രകടനമാണ് കസ്മ നടത്തിയത്.
ഖാദിസിയയെ അട്ടിമറിച്ച് സെമിയിലേക്ക് മുന്നേറിയ കസ്മ കുവൈത്ത് സോക്കർ ക്ലബിനെയും മറിച്ചിട്ട് കറുത്ത കുതിരകളാവുമെന്ന് ഒരുഘട്ടത്തിൽ തോന്നിച്ചു. എന്നാൽ, ഭാഗ്യം തുണച്ചില്ല. രണ്ടാം സെമിഫൈനലിൽ അൽ അറബിയും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിച്ചത്. യർമൂഖിനെ ഷൂട്ടൗട്ടിൽ അഞ്ചിനെതിരെ ആറ് ഗോളിന് തകർത്താണ് അൽ അറബിയുടെ മുന്നേറ്റം.
15 തവണ അമീർ കപ്പ് ജേതാക്കളായിട്ടുള്ള അൽ അറബിയും 14 തവണ വെന്നിക്കൊടി പാറിച്ച കുവൈത്ത് സോക്കർ ക്ലബും ഫൈനലിൽ ഏറ്റുമുട്ടുേമ്പാൾ ആവേശം കൊടുമ്പിരി കൊള്ളുമെന്ന് ഉറപ്പ്.

