ചൈനയിലെ റോഡപകടത്തിൽ അമീർ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: ചൈനയിലെ റോഡപകടത്തിൽ നിരവധി പേർ മരിച്ചതിലും പരിക്കേറ്റതിലും കുവൈത്ത് അനുശോചിച്ചു. സംഭവത്തിൽ ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന് സന്ദേശം അയച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ അമീർ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന് സന്ദേശം അയച്ചു. കഴിഞ്ഞ ദിവസം തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽ ഹൈവേയുടെ ഒരു ഭാഗം തകർന്നാണ് അപകടം. അപകടത്തിൽ 19 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുകയും യാത്രക്കാർ ഉൾപ്പെടുകയും ചെയ്തു.
