എ.എം.ഐ ഫഹാഹീൽ ഗേൾസ് ടോക്ക് സംഘടിപ്പിച്ചു
text_fieldsഎ.എം.ഐ ഫഹാഹീൽ ഗേൾസ് ടോക്ക് ഷോയിൽനിന്ന്
കുവൈത്ത് സിറ്റി: കൗമാര പ്രായത്തിലെ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ശാരീരികവും മാനസികവും ധാർമികവുമായ പ്രയാസങ്ങൾ തരണം ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അൽ മദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീൽ ഗേൾസ് ടോക്ക് സംഘടിപ്പിച്ചു.
ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന ഗേൾസ് ടോക്കിൽ ഡോ.മുനീറ മുഹമ്മദ്, റസിയ നിസാർ, മെഹബൂബ അനീസ് എന്നിവർ കുട്ടികളുമായി സംവദിച്ചു. കെ.ഐ.ജി കേന്ദ്ര സെക്രട്ടറി സാബിക്ക് യൂസഫ് ഉദ്ഘാടനം ചെയ്തു. മദ്റസ പ്രിൻസിപ്പൽ കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
അതിഥികൾക്ക് പി.ടി.എ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ട്രഷറർ കമറുദ്ദീൻ, കെ.ഐ.ജി സെക്രട്ടറി സാബിക് യൂസഫ് എന്നിവർ ഉപഹാരം കൈമാറി. ടോക്ക് ഷോയിൽ ഷമീന അബ്ദുൽ ഖാദർ അവതാരികയായി. ആയിഷ നുഅ ഖിറാഅത്ത് നടത്തി. ഫൈസൽ, നിയാസ് ഇസ്ലാഹി, സുമയ്യ നിയാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

