Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മേ​രി​ക്ക​ൻ...

അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം: അ​മീ​ർ തി​രി​ച്ചെ​ത്തി

text_fields
bookmark_border
അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം: അ​മീ​ർ തി​രി​ച്ചെ​ത്തി
cancel
camera_alt????????????? ???????????? ?????????? ?????????????????? ?????? ????? ??????? ???? ???????? ??????????? ?????????????? ???????????????? ????? ??????? ???????????? ??????????? ???????????? ???????????????????

കു​വൈ​ത്ത്​ സി​റ്റി: അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷം അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ​അ​ഹ്മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ് തി​രി​ച്ചെ​ത്തി.
ചൊ​വ്വാ​ഴ്​​ച കു​വൈ​ത്തി​​ലെ​ത്തി​യ അ​മീ​റി​നെ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ​അ​ഹ്മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.
കു​വൈ​ത്തും അ​​മേ​രി​ക്ക​യും ത​മ്മി​ലെ ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷ​മാ​ണ്​ അ​മീ​ർ തി​രി​ച്ചെ​ത്തി​യ​ത്. സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​ന്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹും ത​മ്മി​ൽ വൈ​റ്റ്​ ഹൗ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ത്തി​നൊ​പ്പം അ​റ​ബ്​- അ​ന്താ​രാ​ഷ്​​​ട്ര വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തി​രു​ന്നു. കു​വൈ​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ അ​മേ​രി​ക്ക​ൻ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​നും അ​മീ​റി​​െൻറ സ​ന്ദ​ർ​ശ​നം പ്ര​യോ​ജ​ന​പ്പെ​ട്ടു.


നാ​ഷ​ന​ൽ ഗാ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ സാ​ലിം അ​ൽ അ​ലി അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ​മു​ബാ​റ​ക് അ​ൽ​ഹ​മ​ദ് അ​സ്സ​ബാ​ഹ്, നാ​ഷ​ന​ൽ അ​സം​ബ്ലി ആ​ക്​​ടി​ങ്​ സ്​​പീ​ക്ക​ർ ഇ​സ അ​ഹ​മ്മ​ദ്​ അ​ൽ ക​ന്ദ​രി തു​ട​ങ്ങി​യ​വ​ർ അ​മീ​റി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു. ദേ​ശീ​യ ഗാ​ർ​ഡ്​ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മി​ഷാ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, അ​മീ​റി​​െൻറ ഒാ​ഫി​സ്​ ഡ​യ​റ​ക്​​ട​ർ അ​ഹ്​​മ​ദ്​ ഫ​ഹ​ദ്​ അ​ൽ ഫാ​ദ്, അ​മീ​രി ദി​വാ​ൻ ഉ​പ​ദേ​ശ​ക​ൻ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ബു അ​ൽ ഹ​സ​ൻ, അ​മീ​രി ദി​വാ​ൻ പ്രോ​േ​ട്ടാ​കോ​ൾ മേ​ധാ​വി ശൈ​ഖ്​ ഖാ​ലി​ദ്​ അ​ൽ അ​ബ്​​ദു​ല്ല അ​സ്സ​ബാ​ഹ്​ അ​ൽ നാ​സ​ർ അ​സ്സ​ബാ​ഹ്, ​മീ​ഡി​യ ആ​ൻ​ഡ്​​ ക​ൾ​ച​റ​ൽ അ​ഫ​യേ​ഴ്​​സ്​ ​മേ​ധാ​വി യൂ​സു​ഫ്​ ഹ​മ​ദ്​ അ​ൽ റൂ​മി എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​തി​നി​ധി സം​ഘ​മാ​ണ്​ അ​മീ​റി​നൊ​പ്പം അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:american visitkuwait news
News Summary - american visit-kuwait-kuwait news
Next Story