ഒരുമ അംഗങ്ങൾക്ക് പത്ത് ദീനാറിന്റെ ഓഫറുമായി അമേരിക്കൻ ടൂറിസ്റ്റർ
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി നടത്തുന്ന സാമൂഹികക്ഷേമ പദ്ധതിയായ ‘ഒരുമ’ അംഗങ്ങൾക്ക് അമേരിക്കൻ ടൂറിസ്റ്റർ ആകർഷണീയമായ ഓഫറുകൾ പ്രഖ്യാപിച്ചു. മൂന്നെണ്ണമുള്ള പ്രെസ്റ്റോൺ/ജമൈക ട്രോളി ബാഗ് സെറ്റിന് പത്ത് ദീനാർ ഡിസ്കൗണ്ട് കൂപ്പൺ ലഭിക്കും. 49 ദീനാർ വിലയുള്ള സെറ്റ് 39 ദീനാറിന് ലഭിക്കും.
ട്രോളി ബാഗിന് മൂന്ന് ദീനാർ ഡിസ്കൗണ്ട് കൂപ്പണുമുണ്ട്. കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റിലും കൂപ്പൺ സ്വീകരിക്കും. ജനുവരി 31 വരെ ഈ ഡിസ്കൗണ്ട് കൂപ്പണുകൾ ഉപയോഗിച്ച് ബാഗുകൾ വാങ്ങാമെന്ന് മാനേജ്മെന്റ് അറിയിച്ചു. രണ്ടര ദീനാർ നൽകി ഏതൊരു മലയാളിക്കും ഒരുമ പദ്ധതിയിൽ അംഗത്വമെടുക്കാവുന്നതാണ്. അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് ഒരുമ ധനസഹായം നൽകുന്നത്.
കൂടാതെ കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്) എന്നിവയുടെ ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), ഡയാലിസിസ് എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും. കാമ്പയിൻ കാലയളവിൽ മാത്രമാണ് ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കുവാനും സാധിക്കുക. കൂടുതൽ വിവരങ്ങൾക്കും അംഗത്വം എടുക്കാനും അബ്ബാസിയ 600222820, ഫർവാനിയ 99316763, ഫഹാഹീൽ 66610075, അബു ഹലീഫ 98733472 സാൽമിയ 66413084, സിറ്റി 99198501, റിഗ്ഗായ് 66097660 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കൂടാതെ www.orumakuwait.com എന്ന വെബ് സൈറ്റ് സന്ദർശിച്ച് ഓൺലൈനായും അംഗത്വം എടുക്കാനും പുതുക്കാനും സാധിക്കും.

