ഉ​പ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മേ​രി​ക്ക​ൻ  അം​ബാ​സ​ഡ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

10:01 AM
23/07/2019
കു​വൈ​ത്ത് ഉ​പ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖാ​ലി​ദ് സു​ലൈ​മാ​ന്‍ അ​ല്‍ ജാ​റു​ല്ല കു​വൈ​ത്ത്​ അ​മേ​രി​ക്ക​ന്‍ അം​ബാ​സി​ഡ​ര്‍ ലോ​റ​ന്‍സ് സി​ല്‍വ​ര്‍മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഉ​പ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖാ​ലി​ദ് സു​ലൈ​മാ​ന്‍ അ​ല്‍ ജാ​റു​ല്ല കു​വൈ​ത്ത്​ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​ര്‍ ലോ​റ​ന്‍സ് സി​ല്‍വ​ര്‍മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ മു​ന്‍നി​ര്‍ത്തി പ്രാ​ദേ​ശി​ക അ​ന്ത​ര്‍ദേ​ശീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും സം​സാ​രി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ള്‍ തു​ട​രു​ന്ന ഉൗ​ഷ്​​മ​ള സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍ച്ച ചെ​യ്തു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഓ​ഫി​സ്കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​യ്ഹാം അ​ബ്​​ദു​ല്‍ ല​ത്തീ​ഫും മ​റ്റ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

Loading...
COMMENTS