സു​ര​ക്ഷ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്​​ത്​ അ​മേ​രി​ക്ക​യും കു​വൈ​ത്തും 

11:43 AM
25/06/2019
ഇ​റാ​ൻ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള അ​മേ​രി​ക്ക​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി ബ്ര​യാ​ൻ എ​ച്ച്. ഹു​ക്ക് കു​വൈ​ത്തി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തും അ​മേ​രി​ക്ക​യും പ​ശ്ചി​മേ​ഷ്യ​യി​ലെ സു​ര​ക്ഷ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്​​തു. അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി​യു​ടെ മു​തി​ർ​ന്ന ഉ​പ​ദേ​ശ​ക​നും ഇ​റാ​ൻ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​യ ബ്ര​യാ​ൻ എ​ച്ച്. ഹു​ക്ക്​, കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ ലോ​റ​ൻ​സ്​ സി​ൽ​വ​ർ​മാ​ൻ എ​ന്നി​വ​രാ​ണ്​ കു​വൈ​ത്ത്​ പ്ര​തി​രോ​ധ മ​ന്ത്രി ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​, സൈ​നി​ക മേ​ധാ​വി മു​ഹ​മ്മ​ദ്​ ഖു​ദ്​​ർ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന്​ ബ്ര​യാ​ൻ എ​ച്ച്. ഹു​ക്ക്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി. അ​മേ​രി​ക്ക സൈ​നി​ക സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ച്ച​ത്​ പ്ര​തി​രോ​ധം എ​ന്ന നി​ല​ക്കാ​ണെ​ന്നും ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ്​ ക​ട​ലി​ടു​ക്ക്​ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ഇ​റാ​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​േ​ത്ത സൗ​ദി, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ്​ അ​ദ്ദേ​ഹം കു​വൈ​ത്തി​ലെ​ത്തി​യ​ത്. 
Loading...
COMMENTS