Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാടക നിയമ ഭേദഗതി...

വാടക നിയമ ഭേദഗതി ചൊവ്വാഴ്​ച പാർലമെൻറിൽ

text_fields
bookmark_border
വാടക നിയമ ഭേദഗതി ചൊവ്വാഴ്​ച പാർലമെൻറിൽ
cancel

കുവൈത്ത്​ സിറ്റി: റിയൽ എസ്​റ്റേറ്റ്​ വാടക നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നിയമനിർദേശം ചൊവ്വാഴ്​ച കുവൈത്ത്​ പാർലമ​െൻറ്​ ചർച്ച ചെയ്യും. സഫ അൽ ഹാഷിം, നാസർ അൽ ദൂസരി, ഖാലിദ്​ അൽ ശത്തി, അഹ്​മദ്​ അൽ ഫാദിൽ, ഖലഫ്​ അൽ ദുമൈതിർ എന്നീ എം.പിമാരാണ്​ 1978ലെ റിയൽ എസ്​റ്റേറ്റ്​ വാടക നിയമം പരിഷ്​കരിക്കണമെന്നാവശ്യപ്പെട്ട്​ കരടുനിർദേശം സമർപ്പിച്ചത്​.

കോവിഡ്​ പ്രതിസന്ധിയുടെ ഭാഗമായ സാമ്പത്തിക ഞെരുക്കത്തി​​െൻറ പശ്ചാത്തലത്തിൽ കുവൈത്തിൽ ആറുമാസത്തേക്ക്​ വാടക 60 ശതമാനം കുറക്കണമെന്ന നിർദേശം അടങ്ങുന്നതാണ്​ കരടുനിയമം. വാടക കൊടുക്കാൻ ഇല്ലാത്തതി​​െൻറ പേരിൽ താമസക്കാരെ ഇൗ പ്രതിസന്ധി ഘട്ടത്തിൽ ഇറക്കിവിടാൻ അനുവദിക്കരുത്​. മുൻകൂട്ടി വാടക അടച്ചവർക്ക്​ എത്രകാലത്തേക്കാണോ അടച്ചത്​ അത്രയും കാലം പിന്നീട്​ ഇളവ്​ അനുവദിക്കണം.

വാടക കുറച്ചുനൽകണമെന്ന ആവശ്യം പരിഗണിക്കാനായി മാത്രം ഒരു ജഡ്​ജിയെ ചുമതലപ്പെടുത്തി കോടതിയിൽ പ്രത്യേക വകുപ്പ്​ സ്ഥാപിക്കണം തുടങ്ങിയ വ്യവസ്ഥകളും ഉൾക്കൊള്ളുന്നു. നിർദേശങ്ങൾ നടപ്പാവുകയാണെങ്കിൽ കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജോലിയും വരുമാനവും ഇല്ലാതായി വാടക കൊടുക്കാൻ പ്രയാസപ്പെടുന്ന നിരവധി പ്രവാസികൾക്ക്​ ആശ്വാസമാവും.

ചില കുവൈത്തികൾ മാനുഷിക പരിഗണനയിൽ സ്വന്തം നിലക്ക്​ വാടക കുറച്ചു നൽകുകയും താമസക്കാർക്ക്​ സ്വന്തം ചെലവിൽ ഭക്ഷണവും മറ്റും എത്തിച്ചുനൽകുകയും ചെയ്​തു. എന്നാൽ, ഭൂരിഭാഗം കെട്ടിട ഉടമകളും വാടക കുറച്ചുനൽകിയിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ നിർദേശമൊന്നും വന്നിട്ടില്ല എന്നതാണ്​ അവർ പറയുന്ന ന്യായം. ഇൗ സാഹചര്യത്തിൽ പുതിയ നിയമനിർദേശം പ്രവാസികളെ സംബന്ധിച്ച്​ നിർണായകമാണ്​. വാടക നൽകാത്തതിന്​ ഇറക്കിവിട്ട ഒറ്റപ്പെട്ട സംഭവങ്ങളും രാജ്യത്ത്​ ഉണ്ടായിട്ടുണ്ട്​. ഇതിന്​ തടയിടുന്നതാണ്​ പുതിയ നിയമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real estaterentcovid
News Summary - Amendment To Real Estate Lease Law Will Be Included On Tuesdays Session
Next Story