ഇന്ത്യാ സന്ദർശനം കഴിഞ്ഞ് അമീർ തിരിച്ചെത്തി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിലെ സ്വകാര്യ സന്ദർശനം കഴിഞ്ഞ് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് തിരിച്ചെത്തി.
കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽഗാനിം, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽമുബാറക് അസ്സബാഹ്, ശൈഖ് ജാബിർ അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ്, പ്രതിരോധമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തുടങ്ങിയവർ വിമാനത്താവളത്തിൽ അമീറിനെ സ്വീകരിച്ചു.
നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും അമീറിനെ അനുഗമിച്ചിരുന്നു.
ഇന്ത്യൻ സന്ദർശനത്തിനിടെ അമീർ കേരളവും സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം റദ്ദാക്കി മടങ്ങുകയായിരുന്നു.
ചികിത്സയും വിശ്രമവും ലക്ഷ്യംവെച്ചാണ് കുവൈത്ത് അമീർ ഇന്ത്യ സന്ദർശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
നോയ്ഡ ജെ.പി ആശുപത്രിയിലാണ് കുവൈത്ത് അമീർ ചികിത്സ തേടിയത്. അമീറിെൻറ ഒാർമക്കായി ആശുപത്രിയിലെ ഒരു ബ്ലോക്കിന് ആശുപത്രി അധികൃതർ അദ്ദേഹത്തിെൻറ പേര് നൽകി. പെരുന്നാൾ നമസ്കാരം കഴിഞ്ഞ ഉടനെയാണ് അമീർ ഹ്രസ്വ സന്ദർശനാർഥം ഇന്ത്യയിലേക്ക് തിരിച്ചത്. അമീറിെൻറ അഭാവത്തിലും ഖത്തർ വിഷയത്തിലെ നയതന്ത്ര സമവായ ശ്രമങ്ങളുമായി കുവൈത്ത് മുന്നോട്ടുപോയിരുന്നു. ഇനി സമാധാന ശ്രമങ്ങൾക്ക് അമീർ നേരിട്ട് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
