സ്വകാര്യസന്ദർശനം അമീർ ഇറ്റലിയിലേക്ക് തിരിച്ചു
text_fieldsഅമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനൊപ്പം കിരീടാവകാശി
ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: സ്വകാര്യസന്ദർശനത്തിനായി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇറ്റലിയിലേക്ക് തിരിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, കുവൈത്ത് നാഷനൽ ഗാർഡ്സ് (കെ.എൻ.ജി) ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അമീറിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തി.

