അമീർ കപ്പ് ഫുട്ബാൾ സാൽമിയ, ബുർഗാൻ, ശബാബ് ക്വാർട്ടറിൽ
text_fields കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ സാൽമിയ, ബുർഗാൻ, ശബാബ് ടീമുകൾ ക് വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സാഹിലിനെ ഒന്നിനെതിരെ ന ാല് ഗോളിന് തകർത്താണ് സാൽമിയ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
നിശ്ചിത സമയത്ത് ഒാരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് നടത്തിയ അധിക സമയത്ത് മൂന്ന് ഗോളുകൾ അടിച്ചുകയറ്റിയാണ് സാൽമിയയുടെ മുന്നേറ്റം. ഫഹാഹീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ബുർഗാെൻറ ക്വാർട്ടർ പ്രവേശം. ശബാബ് ജഹ്റയെയാണ് തോൽപിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒാരോ ഗോൾ വീതം നേടി സമനില പാലിച്ചു. അധികസമയത്ത് ജഹ്റ ഒരു ഗോൾ കൂടി നേടിയപ്പോൾ രണ്ടെണ്ണം അടിച്ച് ശബാബ് ക്വാർട്ടർ ഉറപ്പിച്ചു. ഖാദിസിയ, അൽ അറബി, കസ്മ, ഖൈത്താൻ ടീമുകൾ നേരത്തേ ക്വാർട്ടറിലെത്തിയിട്ടുണ്ട്.
