Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമീർ കപ്പ്​ ഫുട്​ബാൾ:...

അമീർ കപ്പ്​ ഫുട്​ബാൾ: ഖാദിസിയ x കുവൈത്ത്​ സ്​പോർട്​സ്​ ക്ലബ്​ ഫൈനൽ

text_fields
bookmark_border
അമീർ കപ്പ്​ ഫുട്​ബാൾ: ഖാദിസിയ x കുവൈത്ത്​ സ്​പോർട്​സ്​ ക്ലബ്​ ഫൈനൽ
cancel
camera_alt

അ​മീ​ർ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​​ണ​മെൻറി​െൻറ ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ ഖാ​ദി​സി​യ അ​ൽ അ​റ​ബി​യെ നേ​രി​ടു​ന്നു

കു​വൈ​ത്ത്​ സി​റ്റി: അ​മീ​ർ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​െൻറ ഫൈ​ന​ലി​ൽ ഖാ​ദി​സി​യ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബു​മാ​യി ഏ​റ്റു​മു​ട്ടും. ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ അ​റ​ബി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ കീ​ഴ​ട​ക്കി​യാ​ണ്​ ഖാ​ദി​സി​യ ക​ലാ​ശ​പ്പോ​രി​ന്​ അ​ർ​ഹ​ത നേ​ടി​യ​ത്. ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ ക​സ്​​മ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു​ ഗോ​ളി​ന്​ കീ​ഴ​ട​ക്കി​യാ​ണ്​ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​െൻറ മു​ന്നേ​റ്റം. 15ാം മി​നി​റ്റി​ൽ ഇ​റാ​ഖി പ്ര​തി​രോ​ധ താ​രം അ​ലി ഫാ​യി​സ്​ നേ​ടി​യ ഹെ​ഡ​ർ ഗോ​ളാ​ണ്​ ഖാ​ദി​സി​യ​ക്ക്​ വി​ജ​യം സ​മ്മാ​നി​ച്ച​ത്. അ​ൽ​ബേ​നി​യ​ൻ താ​രം ലോ​റ​ൻ​സ്​ ട്രാ​ഷി​യു​ടെ ക്രോ​സ്​ അ​ലി ഫാ​യി​സ്​ ത​ല​​കൊ​ണ്ട്​ ചെ​ത്തി​യി​ട്ട​പ്പോ​ൾ അ​ൽ അ​റ​ബി ഗോ​ൾ​കീ​പ്പ​ർ അ​ബ്​​ദു​ൽ ഗ​ഫൂ​റി​ന്​ നോ​ക്കി​നി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ശൈ​ഖ്​ ജാ​ബി​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ക​ളി ചൂ​ടു​പി​ടി​ച്ച്​ തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ല​ഭി​ച്ച ലീ​ഡ്​ കൈ​വി​ടാ​തി​രി​ക്കാ​ൻ ഖാ​ദി​സി​യ പ്ര​തി​രോ​ധം ശ​ക്​​ത​മാ​ക്കി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ അ​റ​ബി ആ​വും​വി​ധം പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ഖാ​ദി​സി​യ​ൻ കോ​ട്ട പൊ​ളി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ടൂ​ർ​ണ​മെൻറി​െൻറ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ക​പ്പ്​ നേ​ടി​യി​ട്ടു​ള്ള​ത്​ അ​ൽ അ​റ​ബി​യും ഖാ​ദി​സി​യ​യും കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബു​മാ​ണ്. 16 ത​വ​ണ വീ​തം ഖാ​ദി​സി​യ​യും അ​ൽ അ​റ​ബി​യും ജേ​താ​ക്ക​ളാ​യ​പ്പോ​ൾ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ 14 ത​വ​ണ കി​രീ​ടം ചൂ​ടി​യി​ട്ടു​ണ്ട്. കി​രീ​ട നേ​ട്ട​ത്തി​​ൽ ഒ​റ്റ​ക്ക്​ ഒ​ന്നാം സ്ഥാ​ന​ത്ത്​ നി​ൽ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഖാ​ദി​സി​യ​ക്ക്​ കൈ​വ​ന്നി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സ്​​റ്റേ​ഡി​യ​ത്തി​ൽ കാ​ണി​ക​ൾ ഇ​ല്ലാ​തെ​യാ​ണ്​ അ​മീ​ർ ക​പ്പ്​ ന​ട​ത്തി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

സ്​​റ്റേ​ഡി​യ​ത്തി​െൻറ ശേ​ഷി​യു​ടെ 30 ശ​ത​മാ​നം കാ​ണി​ക​ളെ​യാ​ണ്​ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്കു​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ameer Cup Football
News Summary - Ameer Cup Football: Khadisiya x Kuwait Sports Club Final
Next Story