രക്ഷാപ്രവർത്തനം അതിവേഗം : അപകടസ്ഥലങ്ങളിൽ ആംബുലൻസ് സെൻററുകൾ
text_fieldsകുവൈത്ത് സിറ്റി: വാഹനാപകടങ്ങൾ കൂടുതലായി നടക്കുന്ന ഭാഗങ്ങളിൽ ആരോഗ്യ മന്ത്രാലയ ം ആംബുലൻസ് സെൻററുകൾ സ്ഥാപിക്കും.
വാഹനാപകടങ്ങൾ ഏറെ നടക്കുന്ന ഭാഗങ്ങൾ കേന്ദ്രീ കരിച്ച് എമർജൻസി മെഡിക്കൽ മാനേജ്മെൻറ് റൂമുകൾ സ്ഥാപിക്കുന്നതിലൂടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. ഫവാസ് അൽ രിഫാഇ പറഞ്ഞു. ഫർവാനിയ ആരോഗ്യ മേഖലയിൽ നാല് മുറികളാണ് തുറക്കുക.
ഇവിടെ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസും ജീവനക്കാരെയും ലഭ്യമാക്കും. വാഹനാപകട കേസുകളിൽ സമയനഷ്ടം വരാതെ ചികിത്സ ലഭ്യമാക്കാനാണ് ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. കബ്ദ്, അബ്ദലി പോലെയുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാഹനാപകടങ്ങളുണ്ടായാൽ രക്ഷാദൗത്യത്തിന് സമയമെടുക്കുന്ന സ്ഥിതിയുണ്ട്. ഇത് മറികടക്കാനാണ് ആംബുലൻസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജഹ്റ ആരോഗ്യ മേഖലയിലും പിന്നീട് ഉമ്മു അൽ ആയിഷിലും ആംബുലൻസ് സെൻററുകൾ സ്ഥാപിക്കും. ഇവിടങ്ങളിൽ ആംബുലൻസ് യൂനിറ്റും ഒമ്പത് പാരാമെഡിക്കൽ ജീവനക്കാരുമാണ് ഉണ്ടാവുക. ഇവർ മൂന്ന് ഷിഫ്റ്റുകളിലായാണ് ജോലി ചെയ്യുക. അതിനിടെ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് നാല് പുതിയ ആംബുലൻസുകൾ കൂടി ലഭ്യമാക്കി. മൂന്നെണ്ണം ജഹ്റയിലേക്കും ഒന്ന് കബ്ദിലേക്കുമാണ് ലഭ്യമാക്കിയതെന്ന് ഡോ. ഫവാസ് അൽ രിഫാഇ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
