സിറിയയിലേക്ക് ആംബുലൻസും വൈദ്യസഹായവും അയച്ചു
text_fieldsസിറിയയിലേക്ക് വ്യോമസേന വിമാനത്തിൽ ആംബുലൻസും മറ്റും അയക്കാനൊരുങ്ങുന്നു
സിറിയയിലേക്ക് ആംബുലൻസും വൈദ്യസഹായവും അയച്ചുകുവൈത്ത് സിറ്റി: ദുരിതാശ്വാസ സഹായവുമായി കുവൈത്തിൽനിന്ന് മൂന്നാമത്തെ വിമാനം ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ‘കുവൈത്ത് നിങ്ങളുടെ കൂടെ’ കാമ്പയിനിന്റെ ഭാഗമായാണ് സഹായം എത്തിക്കുന്നത്. 35 ടൺ ദുരിതാശ്വാസ സാമഗ്രികളും വൈദ്യസഹായങ്ങളും രണ്ട് ആംബുലൻസുകളും അടങ്ങിയ പുനരധിവാസ സഹായമാണ് സിറിയയിലേക്ക് അയച്ചത്. സർക്കാർ മന്ത്രാലയങ്ങളുടെയും വിവിധ ചാരിറ്റബിൾ സംഘടനകളുടെയും സഹകരണത്തോടെയാണ് എയർലിഫ്റ്റ് സംഘടിപ്പിച്ചത്.
സിറിയയില്‍ സ്ഥിരത കൈവരിക്കുന്നതുവരെ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ തുടരുമെന്ന് കുവൈത്ത് റിലീഫ് സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഇബ്രാഹിം അൽ സാലിഹ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

