അംബാസഡർ യോഗം ചേർന്നു; ഇന്ത്യയുമായുള്ള സഹകരണം ആഴത്തിലാക്കാൻ ജി.സി.സി രാജ്യങ്ങൾ
text_fieldsഇന്ത്യയിലെ ജി.സി.സി രാജ്യങ്ങളിലെ അംബാസഡർമാർ
കുവൈത്ത് സിറ്റി: ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ.
ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിൽ ജി.സി.സി രാജ്യങ്ങളിലെ അംബാസഡർ യോഗംചേർന്നു. കുവൈത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്തതായി ന്യൂഡൽഹിയിലെ കുവൈത്ത് എംബസി വ്യക്തമാക്കി.
സംയുക്ത ഗൾഫ് നടപടികളുടെ പുരോഗതിയെ പിന്തുണക്കുന്നതിനുള്ള ഗൾഫ് ദർശനങ്ങളും ആശയങ്ങളും അംബാസഡർമാർ പങ്കുവെച്ചു.
ഖത്തറിനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച യോഗം മേഖലയിലെ സമീപകാല സംഘർഷ വർധനവിനെക്കുറിച്ചും വിലയിരുത്തി. സംഘർഷങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയൽപക്ക തത്വങ്ങളുടെയും ലംഘനമാണെന്നും വിശേഷിപ്പിച്ചു. ഖത്തറിന് ജി.സി.സി രാജ്യങ്ങളുടെ ഉറച്ച പിന്തുണയും സുരക്ഷക്കും സ്ഥിരതക്കും പൂർണ്ണ ഐക്യവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

