Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅം​ബാ​സ​ഡ​ര്‍...

അം​ബാ​സ​ഡ​ര്‍ കു​വൈ​ത്ത് മ​ന്ത്രി​മാ​രെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
അം​ബാ​സ​ഡ​ര്‍ കു​വൈ​ത്ത്  മ​ന്ത്രി​മാ​രെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ര്‍ശ് സ്വൈ​ക കു​വൈ​ത്ത് പൊ​തു​മ​രാ​മ​ത്ത്, വൈ​ദ്യു​തി, ജ​ല​വ​കു​പ്പ് മ​ന്ത്രി ഡോ. ​അ​മാ​നി ബു​ഖാ​മ​സി​നൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ര്‍ശ് സ്വൈ​ക വ്യാ​ഴാ​ഴ്ച കു​വൈ​ത്ത് പൊ​തു​മ​രാ​മ​ത്ത്, വൈ​ദ്യു​തി, ജ​ല വ​കു​പ്പ് മ​ന്ത്രി ഡോ. ​അ​മാ​നി ബു​ഖാ​മ​സി​നെ സ​ന്ദ​ർ​ശി​ച്ചു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്റെ സാ​ധ്യ​ത​ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​ൽ ച​ർ​ച്ച​യാ​യി. ഇ​ന്ത്യ​യി​ലെ വ​ൻ​തോ​തി​ലു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തെ​ക്കു​റി​ച്ചും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ​ദ്ധ​തി​ക​ൾ വി​ദേ​ശ​ത്ത് എ​ത്തി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ ക​ഴി​വി​നെ​ക്കു​റി​ച്ചും അം​ബാ​സ​ഡ​ർ മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ​ദ് അ​ല്‍ അ​വാ​ദി​യെ​യും അം​ബാ​സ​ഡ​ർ സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് ന​ല്‍കി​യ മി​ക​ച്ച സ​ഹ​ക​ര​ണ​ത്തി​ന് അം​ബാ​സ​ഡ​ര്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ ന​ന്ദി​യ​റി​യി​ച്ചു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, മെ​ഡി​ക്ക​ല്‍ ടൂ​റി​സം, ഇ​ന്ത്യ​ന്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍ച്ച​ചെ​യ്ത​താ​യി ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministersAmbassadorKuwait
News Summary - Ambassador visited Kuwaiti ministers
Next Story