ഇന്ത്യൻ അംബാസഡർ കുവൈത്ത് ഡെപ്യൂട്ടി അമീറിന് ക്രെഡൻഷ്യൽ കൈമാറി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ക്രെഡൻഷ്യൽ കൈമാറി. ചൊവ്വാഴ്ച രാവിലെ ബയാൻ പാലസിൽ നടന്ന ചടങ്ങിലാണ് ഇന്ത്യൻ അംബാസഡർ ക്രെഡൻഷ്യൽ കൈമാറിയത്. കിരീടാവകാശി സിബി ജോർജിനെ സ്വാഗതം ചെയ്യുകയും കുവൈത്തിലെ ഇന്ത്യൻ അംബാസഡറെന്ന നിലയിലെ പുതിയ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ കഴിയെട്ടയെന്ന് ആശംസിക്കുകയും ചെയ്തു.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉൗഷ്മള ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ഡെപ്യൂട്ടി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർക്ക് ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദിെൻറ ആശംസ അംബാസഡർ അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സേവനങ്ങൾക്ക് നന്ദി അറിയിച്ച സിബി ജോർജ് സാമ്പത്തികം, പ്രതിരോധം, വാണിജ്യം, സുരക്ഷ, ഉൗർജ്ജം, ശാസ്ത്രം, സാേങ്കതിക വിദ്യ തുടങ്ങി വിവിധ മേഖലകളിലും മറ്റു പൊതു വിഷയങ്ങളിലും ബന്ധം കൂടുതൽ ഉൗഷ്മളമാക്കാൻ എല്ലാ പിന്തുണവയും വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

