അംബാസഡർ കുവൈത്ത് യുവജനകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് യുവജനകാര്യ സഹമന്ത്രി ഡോ.താരിഖ് അൽ ജലഹ്മയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് യുവജനകാര്യ സഹമന്ത്രി ഡോ.താരിഖ് അൽ ജലഹ്മയുമായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കൂടിക്കാഴ്ച നടത്തി. കായിക, യുവജന മേഖലകളിൽ ഇന്ത്യ-കുവൈത്ത് സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ കൂടികാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
2024 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശന വേളയിൽ ഒപ്പുവച്ച കായിക സഹകരണ കരാർ നടപ്പിലാക്കുന്നതും അജണ്ടയിൽ ഉൾപ്പെട്ടിരുന്നു. പരിശീലന പരിപാടികൾ, കായിക മത്സരങ്ങൾ, യുവജന സംരംഭങ്ങൾ എന്നിവക്കുള്ള സഹകരണ സാധ്യതകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കുവൈത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും യോഗത്തിൽ ചര്‍ച്ചയായതായി ഇന്ത്യൻ എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

