അംബാസഡർ ഡോ. ആദർശ് സ്വൈക ആശംസ നേർന്നു
text_fieldsഡോ. ആദർശ് സ്വൈക
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ വംശജർക്കും ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ആശംസകൾ നേർന്നു. കുവൈത്തും ഇന്ത്യയും തമ്മിലെ ദൃഢവും സൗഹൃദപരവുമായ ബന്ധത്തിന് ഉറച്ച പിന്തുണ നൽകിയതിന് കുവൈത്ത് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും അഗാധമായ നന്ദി അറിയിക്കുന്നതായും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.
ദീർഘകാലമായി നിലനിൽക്കുന്ന ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ നിരവധിയായ നേട്ടങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ജനാധിപത്യം, ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നീ തത്ത്വങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. എല്ലാ മതങ്ങളുടെയും സമത്വം, ലോകം ഒരു കുടുംബം എന്നീ തത്ത്വചിന്തകളാണ് രാജ്യത്തിന്റെ വിദേശനയങ്ങൾക്ക് പ്രചോദനമെന്നും ഡോ. ആദർശ് സ്വൈക വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

