Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅലുമ്നി ലോഗോ...

അലുമ്നി ലോഗോ മത്സരവിജയികളും വിഡിയോ പ്രകാശനവും

text_fields
bookmark_border
അലുമ്നി ലോഗോ മത്സരവിജയികളും വിഡിയോ പ്രകാശനവും
cancel
Listen to this Article

കുവൈത്ത് സിറ്റി: എം.ഇ.എസ്‌ കോളജ് ഓഫ് എൻജിനീയറിങ് കുവൈത്ത് അലുമ്നി അംഗങ്ങൾക്കിടയിൽ നടത്തിയ ലോഗോ ഡിസൈൻ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം 2014 ബാച്ചിലെ റാഹിദ് റഫീഖ് കരസ്ഥമാക്കി.

രണ്ടാം സ്ഥാനം 2013 ബാച്ചിലെ ഇസ്രത്ത് എലൊനയും 2004 ബാച്ചിലെ മക്ബൂൽ സ്വാലിഹും പങ്കിട്ടു. 2022-2023 കാലയളവിലെ അലുമ്നി എക്സിക്യൂട്ടിവ് അംഗങ്ങളുടെ പരിചയപ്പെടുത്തലും ലോഗോ വിജയിയെ പ്രഖ്യാപിച്ചുമുള്ള വിഡിയോ അലുമ്നിയുടെ യൂട്യൂബ്‌ പേജിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയും പുറത്തിറക്കി. അലുമ്നി പ്രസിഡന്റ് റിയാസ്, ജനറൽ സെക്രട്ടറി നയീം, വൈസ് പ്രസിഡന്റ് റമീസ്, ട്രഷറർ ശറഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwaitAlumni logo
News Summary - Alumni logo contest winners and video release
Next Story