അ​ൽ മു​ബാ​റ​കി​യ ലോ​ഞ്ച്​ ഉ​ദ്​​ഘാ​ട​നം

11:39 AM
07/08/2018

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ടെ​ർ​മി​ന​ലി​ലെ ബി​സി​ന​സ്​ ക്ലാ​സ്​ ലോ​ഞ്ചാ​യ ‘അ​ൽ മു​ബാ​റ​കി​യ ലോ​ഞ്ച്​’ സി​വി​ൽ വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി ശൈ​ഖ്​ സ​ൽ​മാ​ൻ സ​ബാ​ഹ്​ സാ​ലിം അ​ൽ ഹ​മൂ​ദ്​ അ​സ്സ​ബാ​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 425 ച.​മീ​റ്റ​റി​ൽ ഏ​റെ സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യാ​ണ്​ അ​ൽ മു​ബാ​റ​കി​യ ലോ​ഞ്ച്​ നി​ർ​മി​ച്ച​ത്.


 113 സീ​റ്റു​ക​ളും 10 വ​ലി​യ ടെ​ലി​വി​ഷ​നും ബി​സി​ന​സ്​ സ​​െൻറ​റും റ​സ്​​റ്റാ​റ​ൻ​റും ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ ടെ​ർ​മി​ന​ൽ കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​നെ ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ സൗ​ക​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഉ​ദ്​​ഘാ​ട​ന വേ​ള​യി​ൽ പ​റ​ഞ്ഞു. 

Loading...
COMMENTS