എണ്ണമേഖലയിലെ കുതിപ്പിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും -മന്ത്രി ബദ്ർ അൽ മുല്ല
text_fieldsഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദ്ർ അൽ മുല്ല കുവൈത്ത് ഓയിൽ കമ്പനി
സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: എണ്ണമേഖലയിലെ കുതിപ്പിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദ്ർ അൽ മുല്ല വ്യക്തമാക്കി. കുവൈത്ത് ഓയിൽ കമ്പനിയുടെ (കെ.ഒ.സി) സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു മന്ത്രി.എണ്ണ പദ്ധതികൾക്ക് തടസ്സമാകുന്ന എല്ലാം മാറ്റുന്നതിന് സംസ്ഥാന ഏജൻസികളുമായുള്ള ഏകോപനത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
എണ്ണ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിന് എല്ലാ നേതൃത്വങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എണ്ണ മേഖലയിലെ ജീവനക്കാരെ കൂടുതൽ പരിശീലിപ്പിക്കാനും വികസിപ്പിക്കാനും ആഹ്വാനം ചെയ്ത മന്ത്രി, എട്ടു പതിറ്റാണ്ടിലേറെയായി കെ.പി.സി നടത്തുന്ന മഹത്തായ ശ്രമങ്ങളെ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

