അൽഹിദായ മദ്റസ പ്രവേശനോത്സവം
text_fieldsഅൽഹിദായ മദ്റസ പ്രവേശനോത്സവം
കുവൈത്ത് സിറ്റി: അൽഹിദായ മദ്റസയുടെ പ്രവേശനോത്സവം പി.ഇ.എസ് സ്കൂൾ അബ്ബാസിയയിൽ വര്‍ണാഭ ചടങ്ങുകളോടെ നടന്നു. ഇസ്ലാമിക് പ്രസന്റേഷൻ കമ്മിറ്റി ദഅ് വ വിങ് ചെർമാൻ ശൈഖ് സൗദ് മുഹമ്മദ് മിഷാൽ അൽ ഒതൈബി ഉദ്ഘാടനം ചെയ്തു. മൊയ്ഹദ്ദീൻ അൽഖാസിമി കാഞ്ഞിരപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
രണ്ടുവർഷത്തെ കൊറോണ മഹാമാരിയുടെ ഇടവേളക്കുശേഷം ഈ വർഷം മുതലാണ് മദ്റസകൾ സാധാരണ ക്ലാസുകളിലേക്ക് സജീവമാകുന്നത്. വിദ്യാലയങ്ങളിലേക്ക് പുതുതായി എത്തിയ കുരുന്നുകള്‍ക്ക് മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നല്‍കിയാണ് അധ്യാപകര്‍ വരവേറ്റത്. കഴിഞ്ഞ വർഷ പരീക്ഷകളിൽ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാർഥികളെ ചടങ്ങില്‍ അനുമോദിച്ചു.
മദ്റസ കോഓഡിനേറ്റർ സക്കരിയ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഹാഫിദ് സൈഫുദ്ദീൻ നാലകത്ത്, ഹാഫിള് ഹാരിസ് മൗലവി, സാദിഖ് മന്നാനി, മഷ്ഹൂദ് അറക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

