ലഹരി-മദ്യവർജന പ്രസ്ഥാനം മെഡിക്കൽ ക്യാമ്പ്
text_fieldsലഹരി-മദ്യവർജന പ്രസ്ഥാനം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് എഫ്.ഐ.ഡി പ്രസിഡന്റ്
ഡോ. സമീർ ഹുമദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ ലഹരി-മദ്യവർജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുവൈത്ത് മെഡിക്കൽ അസോസിയേഷൻ, ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ്, കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെ ജലീബ് ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് ക്യാമ്പ് നടന്നത്.
ക്യാമ്പിനോടനുബന്ധിച്ച് നടന്ന യോഗം എഫ്.ഐ.ഡി. പ്രസിഡന്റ് ഡോ. സമീർ ഹുമദ് ഉദ്ഘാടനം ചെയ്തു. ലഹരി-മദ്യവർജന പ്രസ്ഥാനം പ്രസിഡന്റും സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരിയുമായ റവ. ഫാ. ഡോ. ബിജു ജോർജ് പാറക്കൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റും ക്യാമ്പ് കോഓഡിനേറ്ററുമായ എബി ശാമുവേൽ സ്വാഗതവും, സെക്രട്ടറി റോയ് എൻ. കോശി നന്ദിയും രേഖപ്പെടുത്തി.
എഫ്.ഐ.ഡി. ജനറൽ സെക്രട്ടറി ഡോ. ഫിലിപ്പോസ് ജോർജ്, ഐഡാക്ക് കമ്യൂണിറ്റി വെൽഫെയർ കമ്മറ്റി ചെയർ ഡോ. ജോഷിൻ സൂസൻ, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ഇടവക ട്രസ്റ്റി ദീപക് അലക്സ് പണിക്കർ, ഇടവക സെക്രട്ടറി ജേക്കബ് റോയി എന്നിവർ ആശംസകൾ നേർന്നു.
ഡോ. ഹിഷാം, കുവൈത്ത് ഹാർട്ട് ഫൌണ്ടേഷൻ, കെ.എസ്. വർഗീസ്, സി.ഈ.ഓ. ഗൾഫ് അഡ്വാൻസ്ഡ് ട്രേഡിങ് കമ്പനി, ട്രഷറർ ജോൺ ജോർജ്, സാമുവേൽ കാട്ടൂർകളീക്കൽ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.കുവൈത്തിൽ അധിവസിക്കുന്ന വിവിധ രാജ്യക്കാരായ 350ലധികം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

