Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമൂഹിക സുരക്ഷക്ക് മദ്യവും മയക്കുമരുന്നും തുടച്ചു നീക്കപ്പെടണം -ഐ.സി.എഫ്

text_fields
bookmark_border
സാമൂഹിക സുരക്ഷക്ക് മദ്യവും മയക്കുമരുന്നും തുടച്ചു നീക്കപ്പെടണം -ഐ.സി.എഫ്
cancel
camera_alt

ഐ.സി.എഫ് കുവൈത്ത് സമ്മേളനത്തിലെ ലഹരിവിരുദ്ധ പ്രതിജ്ഞ

കുവൈത്ത് സിറ്റി: ലഹരിയിൽ വീണു പോകുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനുള്ള പ്രയത്നങ്ങൾ ഊർജ്ജിതമാക്കണമെന്നും, സമൂഹത്തിൽ നിന്ന് അവ പൂർണ്ണമായും തുടച്ചു നീക്കുന്നതിനുള്ള നടപടികൾ സാമൂഹിക സുരക്ഷക്ക് അനിവാര്യമാണന്നും ഐ.സി.എഫ് കുവൈത്ത് നാഷണൽ സാംസ്‌കാരിക സമ്മേളനം. ജീവിതം ലഹരിയാക്കാനും, കുടുംബ ബന്ധങ്ങളുടെ സുരക്ഷയും ഊഷ്മളതയും ആസ്വദിക്കാനും പുതിയ തലമുറയെ പാകപ്പെടുത്താനുള്ള പരിശ്രമങ്ങൾ ശക്തിപെടുത്തൽ അനിവാര്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ദസ്മ ടീച്ചേർസ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഐ.സി.എഫ് കുവൈത്ത് നാഷണൽ പ്രസിഡന്റ്‌ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഹ്‌മദ്‌ സഖാഫി കാവനൂർ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക ജീവിതത്തെ കുറിച്ച് പി സുരേന്ദ്രൻ എഴുതി ഐ.സി.എഫ് ഇന്റർനാഷണൽ കൗൺസിൽ പ്രസിദ്ധീകരിച്ച 'സ്നേഹമായ്, ആർദ്രമായ്' എന്ന പുസ്തകത്തിന്റെ കുവൈത്ത് നാഷണൽ തല പ്രകാശനം അലവി സഖാഫി, ശിഫാ അൽ ജസീറ ഓപ്പറേഷൻസ് ഹെഡ് അസീം സേട്ട് സുലൈമാനു നൽകി നിർവഹിച്ചു. നൗഷാദ് തലശ്ശേരി ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. സാദിഖ്‌ തങ്ങൾ, ആബിദ് ഐ ബ്ലാക്ക്, നാസർ പെരുമ്പട്ട, ഹൈദറലി സഖാഫി, ഷംസുദീൻ സഖാഫി സംബന്ധിച്ചു. സാലിഹ് കിഴക്കേതിൽ സ്വാഗതവും ബഷീർ അണ്ടിക്കോട് നന്ദിയും പറഞ്ഞു. സമീർ മുസ്‌ലിയാർ, ശബീർ അരീക്കോട്, റസാഖ്‌ സഖാഫി, ശുഐബ് മുട്ടം, മുഹമ്മദലി സഖാഫി, റഫീഖ് കൊച്ചനൂർ എനനിവർ പ്രോഗ്രാം ഏകോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alcohol and drugs must be eradicated for social security
Next Story