ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ഫ്ലയർ പ്രകാശനം ചെയ്തു
text_fieldsആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ജീവകാരുണ്യ പദ്ധതികളുടെ ഫ്ലയർ പ്രകാശനം
ഇന്ത്യൻ അംബാസഡർ സിബി ജോർജ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജപാക്) 75ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിെൻറയും 60ാമത് ഇന്ത്യ കുവൈത്ത് നയതന്ത്രബന്ധ വാർഷികാഘോഷത്തിെൻറയും ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫ്ലയർ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പ്രകാശനം ചെയ്തു.
പ്രസിഡൻറ് രാജീവ് നടുവിലെമുറി, ജനറൽ കോഒാഡിനേറ്റർ ബിനോയ് ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, പ്രോഗ്രാം കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളം, വൈസ് പ്രസിഡൻറ് മാത്യു ചെന്നിത്തല, പ്രോഗ്രാം ജോയൻറ് കൺവീനർമാരായ അനിൽ വള്ളികുന്നം, ലിബു പായിപ്പാട്, സുമേഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് 20 വെള്ളിയാഴ്ച മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കുന്ന 150ലധികം തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കും. ആഗസ്റ്റ് 25ന് പത്തിയൂരിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേയയാകുന്ന നിർധനകുടുംബത്തിൽനിന്നുള്ള മഞ്ജുവിന് ഒരു ലക്ഷം രൂപ കായംകുളം എം.എൽ.എ യു. പ്രതിഭയുടെ സാന്നിധ്യത്തിൽ നൽകും.
സെപ്റ്റംബർ മൂന്നിന് അദാൻ ബ്ലഡ് ബാങ്കിൽ രണ്ടാമത് രക്തദാനക്യാമ്പ് ബ്ലഡ് ഡോണേഴ്സ് കേരളയുമായി ചേർന്ന് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

