ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുടുംബസംഗമം
text_fieldsകുടുംബസംഗമത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ അംഗങ്ങൾ
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) കുടുംബ സംഗമം കബ്ദിൽ നടന്നു. പ്രസിഡന്റ് കുര്യൻ തോമസ് പൈനുമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു. ചെയർമാൻ രാജീവ് നടുവിലെമുറി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സുരേഷ് വരിക്കോലിൽ, മാത്യു ചെന്നിത്തല, ഷീന മാത്യു, അനിത അനില് എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് പരിമണം നന്ദിയും പറഞ്ഞു.
കലാ-കായിക പരിപാടികൾ, വടംവലി, ഗാനമേള എന്നിവ നടന്നു. മുസ്തഫ ഗാനമേളക്ക് നേതൃത്വം നൽകി. ശ്രീനിവാസ്, ആർച്ച സജി, മനോജ് കുമാർ ചെങ്ങന്നൂർ, ജീജോ കായംകുളം, കൊച്ചുമോൻ പള്ളിക്കൽ, അജി ഈപ്പൻ, ഹരി പത്തിയൂർ, വിനീത് കാരിച്ചാൽ, ദിവ്യ സേവ്യർ, അഞ്ജലി അശോകൻ, പ്രദീപ് ജോസഫ്, അനന്തകൃഷ്ണൻ കൈനകരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹരി പത്തിയൂർ ക്യാമ്പ് സേഫ്റ്റിയെക്കുറിച്ച് ക്ലാസെടുത്തു.
സിബി പുരുഷോത്തമൻ, സുനിത രവി, രാഹുൽ ദേവ്, മനു പത്തിച്ചിറ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, അശോകൻ വെൺമണി ഷംസു താമരക്കുളം, ലിബു പായിപ്പാടൻ, ജോൺ തോമസ് കൊല്ലകടവ്, സുമേഷ് കൃഷ്ണൻ, സന്ദീപ് നായർ, കെ.എസ്. സുരേഷ് കുമാർ, ഷാജി ഐപ്പ്, സേവ്യർ വർഗീസ്, രതീഷ് കുട്ടൻപേരൂർ, വിനോദ് കുട്ടൻപേരൂർ, നന്ദു എസ്.ബാബു, ആനി മാത്യു, ബിന്ദു ജോൺ, അശ്വതി സന്ദീപ്, ജയശ്രീ എന്നിവർ നേതൃത്വം നൽകി.

