ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്
text_fieldsആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ, കുവൈത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ, കുവൈത്ത് (അജ്പക്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബിരിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിെൻറ സഹായത്തോടെ അദാൻ രക്തദാന കേന്ദ്രത്തിൽ 150ലധികം പേർ രക്തം ദാനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബു പനമ്പള്ളി, ജനറൽ കോഒാഡിനേറ്റർ ബിനോയ് ചന്ദ്രൻ, ചാരിറ്റി കൺവീനർ മാത്യു ചെന്നിത്തല എന്നിവർ സംസാരിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും ട്രഷറർ കുര്യൻ തോമസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, ജി.എസ്. പിള്ള, അബ്ദുറഹ്മാൻ പുഞ്ചിരി, പ്രജീഷ് മാത്യു, പരിമണം മനോജ്, ലിബു പായിപ്പാടാൻ, ശശി വലിയകുളങ്ങര, സജീവ് പുരുഷോത്തമൻ, സുമേഷ് കൃഷ്ണൻ, സാം ആൻറണി, ജോമോൻ ജോൺ, സലിം പതിയാരത്ത്, ജയചന്ദ്രൻ, കിഷോർ, കീർത്തി സുമേഷ്, സുനിത കുമാരി, സിനി മോൾ, ധന്യ ബിനു, നിമ്മി സോജൻ എന്നിവർ നേതൃത്വം നൽകി.

