ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്തിന് പുതിയ നേതൃത്വം
text_fieldsരാജീവ് നടുവിലെമുറി (പ്രസിഡന്റ്), മനോജ് പരിമണം (ജനറൽ സെക്രട്ടറി), രാഹുൽ ദേവ് (ട്രഷറർ)
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക് ) വാർഷിക പൊതു യോഗം യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽവെച്ച് നടന്നു. പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി, അജ്പക് ചെയർമാൻ രാജീവ് നടുവിലെമുറി, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, ലിസ്സൻ ബാബു എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം വാർഷിക റിപ്പോർട്ടും ട്രഷറർ സുരേഷ് വരിക്കോലിൽ വാർഷിക കണക്കുകളും, ഷീന മാത്യു വനിത വേദിയുടെ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
2026-28 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു. രാജീവ് നടുവിലെമുറി (പ്രസിഡന്റ്), മനോജ് പരിമണം (ജനറൽ സെക്രട്ടറി), രാഹുൽ ദേവ് (ട്രഷറർ), കൊച്ചുമോൻ പള്ളിക്കൽ (ജനറൽ കോഓർഡിനേറ്റർ), അനിൽ വള്ളികുന്നം (പ്രോഗ്രാം കമ്മറ്റി കൺവീനർ), ലിബു പായിപ്പാടൻ, (സംഘടന ചുമതലയുള്ള സെക്രട്ടറി) എന്നിവർ ചുമതലയേറ്റു. ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്ടിൽ (രക്ഷാധികാരിമാർ), സിറിൽ ജോൺ അലക്സ് ചമ്പക്കുളം (ചെയർമാൻ), മാത്യു ചെന്നിത്തല, സുരേഷ് വരിക്കോലിൽ (അഡ്വൈസറി ബോർഡ് ചെയർമാന്മാർ), ബാബു തലവടി, എ. ഐ കുര്യൻ, പ്രജീഷ് മാത്യു, സജി ജേക്കബ് മാലിയിൽ, ജെ.ജോർജ്, ലിസ്സൻ ബാബു (അഡ്വൈസറി ബോർഡ് അംഗങ്ങൾ).
വൈസ് പ്രസിഡന്റുമാർ: ജീജോ കായംകുളം, സുമേഷ് കൃഷ്ണൻ, ജോൺ തോമസ് കൊല്ലകടവ്, സാം ആന്റണി. സജീവ് കായംകുളം ( ജോയന്റ് ട്രഷറർ), സെക്രട്ടറിമാരായി അജി കുട്ടപ്പൻ, സിബി പുരുഷോത്തമൻ, ശശി വലിയകുളങ്ങര, മനു പത്തിച്ചിറ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, സുരേഷ് കുമാർ കെ. എസ്, ജോമോൻ ജോൺ ചെന്നിത്തല, വിഷ്ണു നായർ വെണ്മണി, അനി പാവുരെത്ത് എന്നിവരെയും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിബി തരകൻ, അനീഷ് അബ്ദുൽ ഗഫൂർ, അജി ഈപ്പൻ, സലീം പതിയാരത്, അജിത് തോമസ് കണ്ണമ്പാറ, രതീഷ് കുട്ടേമ്പേരൂർ, ശരത് കുടശനാട്, റോബിൻ കെ.ജെ, ബിജു മാത്യു, ആദർശ് ദേവദാസ് എന്നിവരെ തിരഞ്ഞെടുത്തു. വനിത വിഭാഗം ഭാരവാഹികളായി സാറമ്മ ജോൺസ് (ചെയർപേഴ്സൻ), കീർത്തി സുമേഷ് (ജനറൽ സെക്രട്ടറി), ദിവ്യ സേവ്യർ (ട്രഷറർ), ഷീന മാത്യു (പ്രോഗ്രാം കൺവീനർ), അനിത അനിൽ, ബിന്ദു ജോൺ (വൈസ് ചെയർപേഴ്സന്മാർ) ആനി മാത്യു (ജോയിന്റ് ട്രഷറർ) സെക്രട്ടറിമാരായി ലക്ഷമി സജീവ്, ടീന ഷിഞ്ചു, ചിന്നു ലിനോജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് അംഗങ്ങളായി സുലേഖ അജി, ജയാ ജീജോ, സിമി രതീഷ്, പാർവതി അനി, ശിവശ്രീ രതീഷ്, ശ്രീദേവി, അനു അനീഷ് അബ്ദുൽ ഗഫൂർ, സുമി വിപിൻ, ജയശ്രീ മോനി എന്നിവരെയും തിരഞ്ഞെടുത്തു. ആഡിറ്റേഴ്സായി സേവിയർ വർഗീസ്, സന്ദീപ് നായർ, കോര മാവേലിക്കര എന്നിവരെയും യോഗം നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

