ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം
text_fieldsആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം അൽ അൻസാരി
എക്സ്ചേഞ്ച് ഓപറേഷൻസ് മേധാവി ശ്രീനാഥ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പൊതുസമ്മേളനത്തിൽ പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. അൽ അൻസാരി എക്സ്ചേഞ്ച് ഓപറേഷൻസ് മേധാവി ശ്രീനാഥ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടിവ് അഡ്മിനിസ്ട്രേറ്റർ അഡ്വ. ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ രാജീവ് നടുവിലെമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ട്രഷറർ സുരേഷ് വരിക്കോലിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, പ്രോഗ്രാം ജനറൽ കൺവീനർ അനിൽ വള്ളികുന്നം, വനിതവേദി ചെയർപേഴ്സൺ ലിസൻ ബാബു എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കൺവീനർ മനോജ് പരിമണം നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, അത്തപ്പൂക്കളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിര, ഗാനമേള, നാടൻപാട്ട് , പുലിക്കളി, സ്വാദിഷ്ടമായ ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കി.
ബാബു തലവടി, കൊച്ചുമോൻ, പ്രജീഷ് മാത്യു, അശോകൻ, ലിബു, രാഹുൽ ദേവ്, മനു, ജോൺ തോമസ്, ഫ്രാൻസിസ്, സുമേഷ് കൃഷ്ണൻ, സജീവ്, സാം ആന്റണി, സലിം പതിയാരത്ത്, ശശി, സിബി പുരുഷോത്തമൻ, ജിജോ, മനോജ്, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, അജി കുട്ടപ്പൻ, അനീഷ് അബ്ദുൽ ഗഫൂർ, വിഷ്ണു ജി. നായർ, സന്ദീപ് നായർ, സുരേഷ് കുമാർ കെ.എസ്, അജിത് തോമസ്, വിൽസൺ, ശരത്, ആദർശ് ദേവദാസ്, ഷീന മാത്യു, അനിത അനിൽ, സുനിത രവി, സാറാമ്മ ജോൺസ്, ബിന്ദു ജോൺ, ദിവ്യ സേവ്യർ, പൗർണമി സംഗീത്, സിമി രതീഷ്, ആനി മാത്യു, കീർത്തി സുമേഷ്, അശ്വതി സന്ദീപ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

