രാഹുൽ ഗാന്ധിക്ക് അനുകൂല വിധി; ആഹ്ലാദം പങ്കുവെച്ച് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി
text_fieldsരാഹുൽ ഗാന്ധിക്ക് അനുകൂല വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒ.ഐ.സി.സി കുവൈത്ത്
ആലപ്പുഴ ജില്ല കമ്മിറ്റി മധുരം വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്ക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി മധുരം വിതരണം ചെയ്തു. നാഷനൽ കമ്മിറ്റി നിർവാഹകസമിതി അംഗം അബ്ദുറഹ്മാൻ പുഞ്ചിരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ തോമസ് പള്ളിക്കൽ, യൂത്ത് വിങ് ജില്ല പ്രസിഡന്റ് മനോജ് റോയ്, കലേഷ് ബി. പിള്ള, കുര്യൻ തോമസ് പൈനുംമൂട്ടിൽ, യൂത്ത് വിങ് ജില്ല ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, ജോൺ തോമസ് കൊല്ലകടവ്, സാബു തോമസ്, സ്പോർട്സ് വിങ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോസ് നൈനാൻ, നിപിൻ മണ്ണാരുപറമ്പിൽ, നൈനാൻ ജോൺ, സന്തോഷ് വർഗീസ്, ഷിജു മോഹനൻ, ബിപിൻ, നഹാസ് സൈനുലാബ്ദീൻ, ബിനു യോഹന്നാൻ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും സെക്രട്ടറി ഷിബു ചെറിയാൻ നന്ദിയും പറഞ്ഞു.

