Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ സൂർ റിഫൈനറിയിൽ പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നു
text_fieldsbookmark_border
കുവൈത്ത് സിറ്റി: അൽ സൂർ റിഫൈനറിയിൽ കുവൈത്ത് പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകാൻ കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി. പ്രവാസി ജീവനക്കാർക്ക് പകരം കുവൈത്തികളെ നിയമിക്കുന്ന പദ്ധതിയാണ് കമ്പനി തയ്യാറാക്കുന്നത്. പദ്ധതി ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കാനാണ് നീക്കം.
ടാങ്ക് ഫാം, സൾഫർ യൂണിറ്റ്, ആർട്ടിഫിഷ്യൽ ഐലൻഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ മാറ്റം വരുത്തുക. ഈ മേഖലകളിലെ പ്രവാസി ജീവനക്കാർക്ക് പകരം യോഗ്യരായ കുവൈത്തികളെ നിയമിക്കും.
കുവൈത്തികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനൊപ്പം അവരുടെ സാങ്കേതിക കഴിവുകൾ വർധിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. നിയമനങ്ങളും ജീവനക്കാരുടെ മാറ്റങ്ങളും സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

