Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ വ്യാഴാഴ്ച മുതൽ ‘അൽ സമാഖ്’ സീസൺ; പ്രത്യേകതകൾ അറിയാം

text_fields
bookmark_border
കുവൈത്തിൽ വ്യാഴാഴ്ച മുതൽ ‘അൽ സമാഖ്’ സീസൺ; പ്രത്യേകതകൾ അറിയാം
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ രാത്രികൾക്ക് ഇനി തണുപ്പേറും. 13 ദിവസം നീളുന്ന പരമ്പരാഗത 'വസ്മ്' സീസണിലെ രണ്ടാംഘട്ടം ഈ മാസം 29 ന് ആരംഭിക്കും. ‘അൽ സമാഖ്’ എന്നറിയപ്പെടുന്ന വസ്മ് സീസണിലെ രണ്ടാമത്തെ ഘട്ടത്തിൽ രാത്രികാലങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.

നവംബർ 10 വരെ നീളുന്ന ഈ കാലയളവിൽ, രാത്രികളിൽ തണുപ്പ് കൂടും. സൂര്യോദയത്തോടനുബന്ധിച്ച് ഈർപ്പമുള്ള കാറ്റും, രാത്രിയുടെ ദൈർഘ്യം ക്രമേണ വർധിക്കുന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്. പ്രഭാത സമയങ്ങളിൽ വെള്ളത്തിന് തണുപ്പ് കൂടുന്നതാണ് മറ്റൊന്ന്. ഈ സമയത്ത് മഴ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.

വസ്മ് സീസണിൽ രാത്രികൾക്ക് ദൈർഘ്യമേറുന്നതിനനുസരിച്ച് സൂര്യൻ നേരത്തെ അസ്തമിക്കുമെന്ന് സെന്റർ അറിയിച്ചു. ഈ കാലയളവിലാണ് കുവൈത്തിൽ വർഷത്തിലെ ഏറ്റവും നേരത്തെയുള്ള ഉച്ച നമസ്കാര സമയവും വന്നെത്തുക. വസ്മ് സീസൺ ആരംഭിക്കുന്നതോടെ മഴക്കും സാധ്യതയുണ്ട്. കൂടുതൽ ദേശാടന പക്ഷികൾ കുവൈത്തിൽ എത്തുന്നതും ഈ സീസണിലാണ്.

ആടുകൾ പ്രസവിക്കുന്നതിന്റെ എണ്ണത്തിൽ വർധനവുണ്ടാകുന്നതും മഴ ലഭിക്കാനുള്ള സാധ്യത കൂടുന്നതും കണക്കിലെടുത്താണ് കുവൈത്തിലെ പൂർവികർ ഈഘട്ടം ആരംഭിച്ചതായി മനസ്സിലാക്കിയിരുന്നതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ സൂചിപ്പിച്ചു.

അതേസമയം ഒക്ടോബർ പകുതി പിന്നിട്ടിട്ടും രാജ്യത്ത് മുൻവർഷത്തേതിന് സമാനമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. ശനിയാഴ്ചയും പകൽ ചൂടേറിയ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പമുള്ള അന്തരീക്ഷം അനുഭവപ്പെട്ടു. വ്യാഴാഴ്ച വരെ കാലാവസ്ഥ താരതമ്യേന ചൂടുള്ളതും ഈർപ്പമുള്ളതുമായി തുടരുമെന്നാണ് സൂചന. പകൽ താപനില 35 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയും, രാത്രി താപനില 21 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. തിങ്കളാഴ്ച ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘Al Samakh’ Season in Kuwait from Thursday: Here is What You Need to Know: Here is What You Need to Know
Next Story